കണ്ണൂർ ജില്ലയിലെ പേരാവൂരിൽ സി പി എമ്മിൽ പൊട്ടിത്തെറി. ആഭ്യന്തര കലഹം മൂർച്ഛിച്ചതിനെ തുടർന്ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗം എം.പ്രീതിലത രാജിവച്ചു. ഇന്ന് രാവിലെയാണ് രാജി പ്രഖ്യാപിച്ചത്. പാർട്ടിക്കുള്ളിൽ പ്രീതിലതക്കും ഭർത്താവിനും എതിരായി സംഘടിതമായി നീക്കം ഉണ്ടായതിൽ പ്രതിഷേധിച്ച് ആണ് രാജി. ഏറെ നാളായി പാർട്ടി നേതൃത്വവും പ്രീതി ലതയുമായി അഭിപ്രായ വ്യത്യാസം ആരംഭിച്ചിട്ട്. ഒരു കേസുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് രാജി വയ്ക്കുന്നതിലേക്ക് എത്തിച്ചതെന്ന് പറയുമ്പോഴും മറ്റ് നിവരധി പ്രശ്നങ്ങളും രാജിയിലേക്കെത്താൻ കാരണമായിട്ടുണ്ട്. പാർട്ടി വിടാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല.
Internal riots in CPM in Peravoor. Block Panchayat woman member resigns.



















